Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ambadi

Kollam

ചവറയിൽ നാടും നഗരവും അന്പാടിയായി

ച​വ​റ : അ​ഷ്ട​മി രോ​ഹി​ണി​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക്ഷേ​ത്ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വ​ര്‍​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യും ഉ​റി​യ​ടി​യും ന​ട​ത്തി. തേ​വ​ല​ക്ക​ര തെ​ക്ക​ന്‍​ഗു​രു​വാ​യൂ​ര്‍ ശ്രീ​കൃ​ഷ്മ സ്വാ​മി ക്ഷേ​ത്രം, ച​വ​റ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്രം, ച​വ​റ തോ​ട്ടു​ക​ര ശ്രൃ​കൃ​ഷ്ണ ക്ഷേ​ത്രം, തേ​വ​ല​ക്ക​ര ആ​മ​ച്ചി​റ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, വെ​റ്റ​മു​ക്ക് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, പു​ത്ത​ന്‍​തു​റ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പു​ല​ര്‍​ച്ചെ മു​ത​ല്‍ ത​ന്നെ നി​ര​വ​ധി ഭ​ക്ത​രെ​ത്തി.

ഉ​ണ്ണി​ക്ക​ണ്ണ​ന്‍​മാ​രു​ടെ വേ​ഷ​മ​ണി​ഞ്ഞ കു​ട്ടി​ക​ള്‍ വാ​ദ്യ​മേ​ള​ത്തി​നൊ​പ്പം ചു​വ​ട് വ​ച്ച് ഉ​റ​യി​ടി​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും രാ​വി​ലെ തു​ട​ങ്ങി​യ ഉ​റി​യ​ടി രാ​ത്രി​യോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്. ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷ്ണ വേ​ഷം, ഗോ​പി​കാ നൃ​ത്തം, താ​ല​പ്പൊ​ലി, പൂ​ത്താ​ലം, വാ​ദ്യ​മേ​ള​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ശോ​ഭ​യാ​ത്ര​യും ന​ട​ത്തി.

ച​വ​റ​യി​ല്‍ ചെ​ക്കാ​ട്ട് മു​ക്ക് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് ന​ല്ല വീ​ട്ടി​ല്‍ മു​ക്ക് വ​ഴി, കൊ​റ്റ​ന്‍​കു​ള​ങ്ങ​ര ദേ​വി ക്ഷേ​ത്ര​ത്തി​ലെ​ത്തി ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷം ച​വ​റ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചേ​ര്‍​ന്നു. നി​ര​വ​ധി കു​ട്ടി​ക​ള്‍ കൃ​ഷ്ണ​വേ​ഷം അ​ണി​ഞ്ഞ് ശോ​ഭ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്തു. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബാ​ല​ഗോ​കു​ലം പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി.

Latest News

Corehub Up